ഷെയിന്‍ നിഗം നായകനാകുന്ന ‘വെയില്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി പുറത്തുവിടു. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. ഷെയ്ന്‍ നിഗം തന്നെ ഇതുസംബന്ധിച്ചുള്ള വിവരം സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 10 മണിക്കാണ് ട്രെയിലര്‍ റിലീസ് ചെയ്യുക.
ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ശരത് മേനോനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മാണം.
ഷെയിന്‍ നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രം അടുത്തിടെയായാണ് റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ അഭിനയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദും പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. ഡിപ്രെഷന്‍, ഇന്സോമിനിയ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
അമൃത ടി വി യുടെ ഡാന്‍സ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിന്‍ കടന്നുവരുന്നത്. താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായാണ് ഷെയിന്‍ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്‍ന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു. പിന്നീട് സൈറ ബാനു,ഈട,കുംബളങി നൈയ്റ്റ്‌സ്,ഇഷ്‌ക്,ഓള്‍,വലിയപെരുന്നാള്‍ എന്നി ചിത്രങ്ങളില്‍ നായകനായെത്തി.
ഉല്ലാസം,കുര്‍ബാനി,ബര്‍മൂഡ, തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നവയാണ്