ഇത് ഭൂതകാലമല്ല, ഷെയിന്‍ നിഗം എന്ന നടന്റെ ഭാവികാലമാണ്

ഷെയ്ന്‍ നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തിന് അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറാണ്. ഇത് ഭൂതകാലമല്ല, ഷെയ്ന്‍ നിഗം എന്ന നടന്റെ ഭാവികാലമാണെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഷെയിന്‍ നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയം പങ്കുവെക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു .രേവതി ചേച്ചി ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട് എന്നും
ഹരീഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ഇത് ഭൂതകാലമല്ല. ഷെയിന്‍ നിഗം എന്ന നടന്റെ ഭാവികാലമാണ്.കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തില്‍ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു.ഷെയിന്‍ നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയം പങ്കുവെക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു .രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്.കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങള്‍ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുല്‍ എന്ന സംവിധായകന്‍ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് …ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈര്‍ഘ്യമാണ്…ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകള്‍ വല്ലാതെ ആകര്‍ഷിച്ചു…പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ.അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണിസിനിമ.ആശംസകള്‍

 

അമൃത ടി വി യുടെ ഡാന്‍സ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിന്‍ കടന്നുവരുന്നത്. താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായാണ് ഷെയിന്‍ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്‍ന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.