ഇന്ദ്രന്‍സിന്റെ വെയില്‍ മരങ്ങള്‍ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലേക്ക്

','

' ); } ?>

ഇന്ദ്രന്‍സ് കേന്ദകഥാപാത്രമായെത്തിയ ‘വെയില്‍ മരങ്ങള്‍’ ഓസ്‌ട്രേലിയയിലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിനായുള്ള മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ ബിജുവാണ് ചിത്രം സംവിധാനം ചെയ്തത്. അടുത്തിടെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തില്‍ മത്സരിച്ച ചിത്രത്തിന് ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചിരുന്നു.

നാല് ഋതുക്കളിലൂടെ പറയുന്ന ചിത്രത്തിന്റെ കഥയുടെ മൂന്നു കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്. നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളില്‍ ചിത്രീകരിച്ച സിനിമ ഒരു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മാസ്റ്റര്‍ ഗോവര്‍ദ്ധനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് ചിത്രം നിര്‍മ്മിച്ചത്. എം.ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റ് ഡേവിസ് മാനുവലാണ്.