ഇന്ദ്രന്‍സിന്റെ വേലുക്കാക്ക ഒപ്പ് കാ’ നീസ്ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ നീസ്ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു.വാര്‍ദ്ധക്യത്തിന്റെ നൊമ്പരം പല സിനിമകള്‍ക്കും ഇതിനുമുമ്പും വിഷയമായിട്ടുണ്ടെങ്കിലും വേറിട്ടൊരു പരീക്ഷണമാണ് സംവിധായകന്‍ ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. രാജ്യാന്തര ഫെസ്റ്റിവല്‍ വേദികളില്‍ നിരവധി നിരുപകപ്രശംസ നേടിയ ചിത്രമാണ് വേലുക്കാക്ക.

പാഷാണം ഷാജി, ഷെബിന്‍ ബേബി,മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര,ബിന്ദു കൃഷ്ണ, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തികരി, ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സിനിമയുടെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസിയോ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍- ഐജു അന്റു, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- പോള്‍ കെ. സോമന്‍ കുരുവിള, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍- ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രകാശ് തിരുവല്ല, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്.

വേലുക്കാക്കയുടെ സംവിധായകന്‍ അശോക് .ആര്‍ .കലിതയ്ക്ക് നവധാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് എം.എ.സത്യന്‍ ആണ്.