തമിഴ് ക്രൈം ത്രില്ലര്‍ ‘പാമ്പാടും ചോലൈ’; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

പുതുമുഖങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘പാമ്പാടും ചോലൈ’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായ് വെങ്കിടേഷ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രംഗ ബുവനേശ്വര്‍ ആണ്. ഈ െ്രെകം ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം.ടിയാണ്. ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് രമേഷ്.ജി. തീയേറ്റര്‍ പ്ലേ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ഒരു അടുക്കളയില്‍ മൂന്ന് പേര്‍ പണിയെടുക്കുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചായ ഗ്ലാസ്, പാത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഒരു പൊലീസ് തൊപ്പിയും ലാത്തിയും പോസ്റ്ററില്‍ കാണാം. പോസ്റ്റര്‍ തന്നെ ചിത്രത്തിന്റെ ത്രി്ല്ലിംഗ് സ്വഭാവം പകടമാക്കുന്നുണ്ട്. കൊറോണയുടെ പശ്ചാതലത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം എങ്ങിനെയാകുമെന്നാണ് സിനിമാ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസാണോ അല്ലെങ്കില്‍ തിയേറ്റര്‍ റിലീസായി എത്തുമോ എന്നും കാത്തിരുന്ന് അറിയാം.

എഡിറ്റിങ് സിയാന്‍ ശ്രീകാന്ത്, സംഗീതം അന്‍വര്‍ ഖാന്‍ താരിഖ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, കൊറിയോഗ്രാഫി ക്രിഷ്, കലാസംവിധാനം മനു എസ് പോള്‍, പ്രോജക്ട് ഡിസൈനര്‍ കമ്പം ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പി.ആര്‍ഒ പി.ശിവപ്രസാദ് & എ.ജോണ്‍, സ്റ്റില്‍സ് പ്രഭില്‍ & മെഹ്താരാജ് ഡിജിക്‌സ് മൂവീസ്, ഡിസൈന്‍ സൈന്‍ മാര്‍ട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സപ്തംബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിഗിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ മൂന്നാര്‍,നീലഗിരി, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്