“ലാലേട്ടൻ ഒന്നും ചെയ്തില്ലെന്ന് തോന്നും, മോണിറ്ററിൽ പോയി നോക്കുമ്പോൾ അത്ഭുതപ്പെടും”; വീണ നന്ദകുമാർ

','

' ); } ?>

മോഹൻലാലിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി വീണ നന്ദകുമാർ. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ, നമ്മൾ നോക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നുമെന്നും, എന്നാൽ മോണിറ്ററിൽ പോയി നോക്കുമ്പോഴാണ്, ഇതിനിടയിൽ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നുന്നതെന്നും വീണ നന്ദകുമാർ പറഞ്ഞു. ദൃശ്യം 3 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.

‘ജീത്തു സാർ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോൺ കട്ട് ചെയ്തിട്ട് ഞാൻ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്. ഇത്രയും സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാ​ഗമായി ലാലേട്ടനൊപ്പം എത്താൻ പറ്റിയതിൽ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്‌ലൈൻ തന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വളരെ കൗതുകകരമായി തോന്നി.

ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ, നമ്മൾ നോക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും. മോണിറ്ററിൽ പോയി നോക്കുമ്പോഴാണ്, ഇതിനിടയിൽ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്സ്പ്രഷൻ പോലും മോണിറ്ററിൽ കാണുന്ന രീതിയിൽ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ.’ വീണ നന്ദ കുമാർ പറഞ്ഞു.

2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ദൃശ്യം 3 നാളെ ആഗോള റിലീസിന് ഒരുങ്ങുകയാണ്. വീണ നന്ദകുമാറും സിനിമയിൽ ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്.

അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഇതുവരെ 350000 ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. ആദ്യ ദിനം പോസറ്റീവ് പ്രതികരണം ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന് ആവുമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.