വെടിക്കെട്ട്’ ഫെബ്രുവരി 3ന് റിലീസിനെത്തുന്നു…

','

' ); } ?>

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ഫെബ്രുവരി 3ന് റിലീസിനെത്തും. ബാദുഷാ സിനിമാസിന്റേയും ശ്രീ ഗോകുലം മൂവീസിന്റേയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവര്‍ തന്നെയാണ്. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. പുതുമുഖ താരം ഐശ്യര്യ അനില്‍കുമാറാണ് നായിക. ഇവര്‍ക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍, ജിയോ ജോസഫ്, ഹന്നാന്‍ മാരമുറ്റം എന്നിവരാണ് സഹനിര്‍മ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂര്‍ത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

കലാസംവിധാനം: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ.പി & ജിബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍: ഹിരന്‍ & നിതിന്‍ ഫ്രഡ്ഡി, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക് & റോബിന്‍ അഗസ്റ്റിന്‍, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, സൗണ്ട് മിക്‌സിംങ്: അജിത് എ ജോര്‍ജ്, അസോ.ഡയറക്ടര്‍: സുജയ് എസ് കുമാര്‍, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, മാഫിയ ശശി, കോറിയോഗ്രഫി: ദിനേശ് മാസ്റ്റര്‍, ഗ്രാഫിക്‌സ്: നിധിന്‍ റാം, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ്, മാര്‍ക്കറ്റിംങ് & പ്രൊമോഷന്‍: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍: ടെന്‍പോയിന്റ്, ടൈറ്റില്‍ ഡിസൈനര്‍: വിനീത് വാസുദേവന്‍, സ്റ്റില്‍സ്: അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.