വിനയ് ഫോര്‍ട്ട് – അനു സിത്താര ചിത്രം; ‘വാതില്‍’തുടങ്ങി

വിനയ് ഫോര്‍ട്ട്, അനു സിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാതിലിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷംനാദ് ഷബീര്‍ തിരക്കഥയെഴുതുന്നു. കൃഷ്ണ ശങ്കര്‍, സുനില്‍ സുഖദ, ഉണ്ണിരാജ്, രചനാ നാരായണന്‍കുട്ടി, അഞ്ജലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാണ്. ബി കെ ഹരിനാരായണന്‍ ഗാനരചന നിര്‍വഹിക്കുന്നു. സൈജോ ജോണ്‍ ആണ് സംഗീത സംവിധായകന്‍.മനേഷ് മാധവന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.