ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം ‘മേരി ആവാസ് സുനോ’; ചിത്രീകരണം പുരോഗമിക്കുന്നു…

ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഒരു റേഡിയോ ജോക്കിയുടെ കഥയുമായി ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മേരി ആവാസ് സുനോ’. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ശിവദയാണ് മറ്റൊരു നായിക.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങള്‍.