കൊക്കയിലേക്ക് തൂക്കിയിട്ട കാറില്‍ കുടുങ്ങി..! വരുണ്‍ ധവാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

അച്ഛനൊപ്പം തന്റെ പുതിയ ചിത്രമായ കൂലി നമ്പര്‍ വണ്ണില്‍ അഭിനയിക്കുന്നതിനിടെ ഒരു സാരമായ അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് വരുണ്‍ ധവാന്‍. പൂനെയില്‍ കൊക്കയിലേക്ക് തൂങ്ങിക്കിടക്കുന്ന കാറിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരം അപകടത്തില്‍ നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ടത്.

സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കാനായി കാറില്‍ കയറിയ വരുണ്‍ ധവാന്‍ പിന്നീട് കുടുങ്ങിപ്പോവുകയായിരുന്നു.. കാറിന്റെ ഡോര്‍ അടഞ്ഞതോടെ പുറത്തേക്ക് കടക്കാനാവാതെ താരത്തെ പിന്നീട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സ്റ്റങ്ങിങ്ങ് ടീമും കാര്യ ക്ഷമമായി ഇടപെട്ട് താഴെയിറക്കുകയായിരുന്നു. നേരത്തെ സ്റ്റണ്ടിനായി പ്രാക്ടീസ് നടത്തിയെങ്കിലും ചിത്രീകരണ വേളയില്‍ അപകടം സംഭവിക്കുകയാണുണ്ടായത്. കൊക്കയിലേക്ക് കാര്‍ തൂങ്ങിക്കിടക്കുമ്പോഴും വളരെ സംയമനത്തോടെ വണ്ടിയിലിരുന്ന വരുണ്‍ ധവാനെയാണ് പ്രശംസിക്കേണ്ടതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞത്. സാറാ അലി ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്ന ‘കൂലി നമ്പര്‍ വണ്‍’ വരുണ്‍ന്റെ അച്ഛനായ ഡേവിഡ് ധവാനാണ് സംവിധാനം ചെയ്യുന്നത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമെയ്ക്കാണ് പുതിയ ചിത്രം. അടുത്ത വര്‍ഷം മെയ്യോടെ ചിത്രം തിയേറ്ററുകളിലെത്തും.