‘ഇന്നേക്കും രാജാ നാന്‍…’ സ്‌റ്റൈല്‍ മന്നന്റെ വരവറിയിച്ച് ഡര്‍ബാറിലെ ആദ്യ ഗാനം…

','

' ); } ?>

പൊങ്കലിന് തിയറ്റര്‍ വിരുന്നൊരുക്കാരാനായി തലൈവര്‍ രജനി-എര്‍ മുരുഗദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡര്‍ബാറിലെ ആദ്യ ഗാനം പുറത്ത്. 27 വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം താരം പൊലീസ് വേഷത്തിലെത്തുമ്പോള്‍ അതിനൊത്ത ഒരു പക്കാ മാസ്സ് സോങ്ങ് തന്നെയാണ് അനിരുദ്ധ് രവി ചന്ദര്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചുമ്മാ കിഴി എന്ന ലിറിക്കല്‍ വീഡിയോ ഗാനത്തിന് തുടക്കം നല്‍കിക്കൊണ്ട് രജിനി തന്നെയാണ് ആദ്യ ഗാനത്തിന് ഇന്‍ഡ്രോ നല്‍കിയിരിക്കുന്നത്. അന്നും ഇന്നും താരരാജാവായി വാഴുന്ന രജിനിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് അനിരുദ്ധ് ഗാനത്തിന്റെ വരികളും ഒരുക്കിയിരിക്കുന്നത്. യൂട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഇതിനോടകം 1.5 ലക്ഷത്തിന് മുകളില്‍ പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു. വീഡിയോ ദൃശ്യങ്ങളില്‍ റെക്കോര്‍ഡിങ്ങ് വേളയില്‍ പാട്ടുപാടാനായെത്തിയ രജിനിയുടെയും സിനിമയിലെ ഗാനരംഗത്തിന്റെ ഷൂട്ടിങ്ങ് വേളയിലെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കിയ വേളയില്‍ ഇത് പൊളിക്കുമെന്ന് പറഞ്ഞുകൊണ്ട് അനിരുദ്ധിനെ അഭിനന്ദിക്കുന്ന രജിനിയെയും കാണാം…