കൊറോണയെ നേരിടാന്‍ മാസ്‌ക് നിര്‍ബന്ധമായതോടെ മാസ്‌കിലും പുതുപരീക്ഷണങ്ങള്‍ നിറയുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം മാസ്‌കില്‍ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ച് ചേര്‍ത്ത് കോഴിക്കോട് സ്വദേശിയൊരുക്കിയ മാസ്‌ക് ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. തന്റെ പാട്ടിനൊപ്പം കസവില്‍ തുന്നിയ മാസ്‌കുമായാണ് ഗാനരചയിതാവ് മനുമഞ്ജിത് സോഷ്യല്‍ മീഡിയയിലെത്തിയത്. അദ്ദേഹം ഇങ്ങനെ കുറിച്ചു…
‘തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളി ചുണ്ടില്‍
കസവോലും മാസ്‌ക്…??
കര ഇത്തിരി വലുപ്പായിപ്പോയോന്നാണൊരു ശങ്കണ്ട്. സാരല്ല്യ… ഓണക്കാലല്ലേ വരണ്…! കസവോണ്ടങ്ങട് മൂടാം… ന്തേയ്…???’
മാസ്‌കില്‍ മുഖങ്ങള്‍ മാത്രമല്ല ഇഷ്ടമുള്ള ക്ലബുകളുടെ ലോഗോയും, പാര്‍ട്ടി ചിഹ്നങ്ങളുമൊന്നും വരുന്ന കാലം വിദൂരമല്ല. കായിക താരങ്ങള്‍ക്കുപയോഗിക്കാന്‍ വിയര്‍പ്പ് വലിച്ചെടുക്കുന്ന തരം മാസ്‌കുകള്‍ അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സ്‌കൂള്‍ തുറക്കുമ്പോഴേക്കും കുട്ടികളെ ആകര്‍ഷിക്കുന്ന മാസ്‌കുകള്‍ വിപണിയിലിടം നേടുമെന്നുറപ്പാണ്.