കമ്മട്ടിപാടം നായികയുടെ ലോക്ഡൗണ്‍ ഫോട്ടോ ഷൂട്ട്

മോഡലിംഗ് രംഗത്തുനിന്നും ചലച്ചിത്രരംഗത്തേക്കു കടന്നുവന്ന നടി ഷോണ്‍ റോമി തന്റെ ആരാധകരെ കിടിലന്‍ ഫോട്ടോ ഷൂട്ടിലൂടെ അമ്പരപ്പിക്കുകയാണ്. ലോക് ഡൗണ്‍ കാലത്തും ആരാധകരുടെ കണ്ണുകള്‍ക്ക് വിരുന്നാവുകയാണ് ഷോണ്‍ റോമിയുടെ ചിത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായിരുന്നു ഷോണ്‍. ചിത്രത്തില്‍ അനിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്. മുന്‍പ് ഫോട്ടോ ഷൂട്ടുകളിലൂടെ എത്തിയ താരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായ് ആ തുക കൈ മാറിയത് വാര്‍ത്തയായിരുന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ താരത്തിന് നിരവധി ആരാധകരുണ്ട്.

View this post on Instagram

Watermelon and kiwi 🥝 📸 @anusree_r_nair

A post shared by Shaun Romy (@shaunromy) on