ആരാധക മനസ്സ് കീഴടക്കി ‘ഉണ്ണികൃഷ്ണന്‍’ ഗാനം

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഉണ്ണികൃഷ്ണന്‍ എന്ന പാട്ടിന്റെ വീഡിയോ ആണ് ഇറങ്ങിയത്. അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയ ഗാനം അല്‍ഫോണ്‍സ് ജോസഫും, ഷെര്‍ദിനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ, തിരുമാലി, ഷെല്‍ട്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചെന്നു ചിത്രം എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്. ദുല്‍ഖറിനൊപ്പം നായികയായി എത്തുന്നത് കല്ല്യാണി പ്രയദര്‍ശനാണ്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.