ചിരിയ്ക്ക് പിറകേ പ്രണയവുമായി അന്ന ബെന്‍ ; കപ്പേള സെക്കന്‍ഡ് ലുക്ക് വൈറല്‍..!

പ്രണയസല്ലാപത്തില്‍ മുഴുകി അന്നയും റോഷനും, രൂക്ഷമായ നോട്ടമെറിഞ്ഞ് ശ്രീനാഥ് ഭാസി; ചര്‍ച്ചയായി നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായ കപ്പേളയുടെ രണ്ടാം ലുക്കാണ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. മൂത്തോന്‍, ആനന്ദം, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ യുവതാരം റോഷനും കുമ്പളങ്ങി ഫെയിം അന്നയും ഒന്നിച്ചിരിക്കുന്ന പ്രണയനിമിഷങ്ങളാണ് പോസ്റ്ററില്‍. ഇരുവരെയും രൂക്ഷമായി നോക്കുന്ന ശ്രീനാഥ് ഭാസിയെയും പോസ്റ്ററിന്റെ താഴ്ഭാഗത്ത് കാണാം. പോസ്റ്ററില്‍ മറ്റ് താരങ്ങള്‍ കൂടി അന്നയ്‌ക്കൊപ്പം എത്തിയതോട് കൂടി ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിക്കുകയാണ്. അജു വര്‍ഗീസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഫെയ്സ്ബുക്ക് പേജികളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്ന ചിത്രമാണിത്. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന് നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിംഷി ഖാലിദാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ലൂക്ക ഫെയിം അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ളള്ളുതുറന്ന് ചിരിച്ചിരിക്കുന്ന അന്ന ബെന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്.