വട ചെന്നൈക്ക് എ സര്‍ട്ടിഫിക്കറ്റ് ; 17ന് ചിത്രം തിയേറ്ററുകളിലെത്തും

ധനുഷ് ചിത്രം വട ചെന്നൈക്ക് എ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും. ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുകളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് വട ചെന്നൈയില്‍ ധനുഷ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷാണ് വട ചെന്നൈയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വേല്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജി.ബി വെങ്കിടേഷാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കബാലി, കാല എന്നീ ചിത്രങ്ങള്‍ക്ക്‌ വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വട ചെന്നൈയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.