ദമോദരന്‍ മാഷിന്റെയും ശശിസാറിന്റെയും മത സൗഹാര്‍ദ്ദ മാതൃക

വാരിയംകുന്നന്‍ എന്ന സിനമയുടെ രചയിതാവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും സിനിമക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റും ചൂണ്ടിക്കാട്ടി വിയോജിപ്പ് അറിയിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി. ‘റമീസ് പോസ്റ്റുകള്‍ മായച്ച് കളഞ്ഞാലും അംബിക പോസ്റ്റിന് വിശദീകരണം നല്‍കിയാലും നിങ്ങള്‍ രണ്ടു പേരുടെയും മണ്ടയില്‍ അമര്‍ന്ന കിടക്കുന്ന മത വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ നിലനില്‍ക്കുന്നുണ്ട്….’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജാഗ്രതയുളള ഒരു ഇടതുപക്ഷ രാഷ്ട്രിയമാണ് ഏക്കാലത്തും കേരളത്തിന് തണലായിട്ടുള്ളത് ..ദമോദരന്‍ മാഷിന്റെയും ശശിസാറിന്റെയും മത സൗഹാര്‍ദ്ദ മാതൃക നമ്മുടെ മുന്നിലുണ്ട്…ആ മത സൗഹാര്‍ദ്ദത്തിന് കൂടുതല്‍ ശക്തി പകരുന്നതായിരിക്കണം പുതിയ സിനിമയെന്നും ഹരീഷ്. ഫേസ്ബുക്ക് പോസ്റ്റ് താഴെ…

ഈ രണ്ടു പോസ്റ്റുകളോടുമുള്ള കടുത്ത വിയോജിപ്പ് ആദ്യമേ രേഖപ്പെടുത്തുന്നു…റമീസ് പോസ്റ്റുകള്‍ മായച്ച് കളഞ്ഞാലും അംബിക പോസ്റ്റിന് വിശദീകരണം നല്‍കിയാലും നിങ്ങള്‍ രണ്ടു പേരുടെയും മണ്ടയില്‍ അമര്‍ന്ന കിടക്കുന്ന മത വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ നിലനില്‍ക്കുന്നുണ്ട്…ഇത് വ്യകതിപരമായ അധിക്ഷേപമല്ല …മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചയെ സൂചിപ്പിക്കുന്നു എന്ന് മാത്രം..അതുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായ ആഷിക്ക് വളരെ ജാഗ്രതയോടെ വേണം ഈ വിഷയം കൈകാര്യം ചെയ്യാന്‍…യാതൊരു വിധ ഒളിച്ചു കടത്തലുകള്‍ക്കും ഇടം കൊടുക്കാതെ ഒരു ഇടതുപക്ഷ മനസ്സോടെ തന്നെ സ്‌ക്രപ്റ്റിനെ സ്‌കാന്‍ ചെയ്യണം…ജാഗ്രതയുളള ഒരു ഇടതുപക്ഷ രാഷ്ട്രിയമാണ് ഏക്കാലത്തും കേരളത്തിന് തണലായിട്ടുള്ളത് ..ദമോദരന്‍ മാഷിന്റെയും ശശിസാറിന്റെയും മത സൗഹാര്‍ദ്ദ മാതൃക നമ്മുടെ മുന്നിലുണ്ട്…ആ മത സൗഹാര്‍ദ്ദത്തിന് കൂടുതല്‍ ശക്തി പകരുന്നതായിരിക്കണം പുതിയ സിനിമ…വാരിയംകുന്നന് ആശംസകള്‍ …