വിജയ് സേതുപതി ചിത്രം ‘ഗാന്ധി ടോക്സ്’ഒരുങ്ങുന്നു

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ഗാന്ധി ടോക്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂവി മില്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.താരത്തിന്റെ ജന്മദിനത്തോടെനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തു വിട്ടത്ത്.’ലെറ്റ്സ് സെലിബ്രേറ്റ് ദ സൈലന്‍സ് ഇറ വണ്‍സ് എഗെയിന്‍’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

‘ചില സമയങ്ങളില്‍ നിശബ്ദത വളരെ ഉച്ചത്തില്‍ സംസാരിക്കും. പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടുന്നു. പുതിയ വെല്ലുവിളിക്കും പുതിയ തുടക്കത്തിനും തയാര്‍. എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും വേണം’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് താരം കുറിച്ചിരിക്കുന്നത്.