വീണ്ടും ‘വവ്വാല്‍യോഗ’ യുമായി അമല പോള്‍

','

' ); } ?>

സിനിമാ തിരക്കില്‍ നിന്നും മാറി യോഗയുടെ പിറകെയാണ് ഇപ്പോള്‍ അമല പോള്‍. വ്യത്യസ്തമായ മെയ് വഴക്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ള താരം പുതിയ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. രണ്ടു കൊളുത്തുകളില്‍ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലന്‍സിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിലൊരു വീഡിയോ താരം പങ്കുവെച്ചിരുന്നു.

നിങ്ങള്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ ചിലപ്പോള്‍ ഇറങ്ങി തിരിക്കേണ്ടി വരും. കാരണം ഞാന്‍ ഒരു ട്രപീസില്‍ കയറുമ്പോള്‍ എനിക്ക് തോന്നുന്ന വികാരമാണിത്. ഒഴുക്ക് കണ്ടെത്താനും അതില്‍ വിലയം പ്രാപിക്കാനും ഏരിയല്‍ യോഗ എന്നെ സഹായിച്ചു. ഒരു കൊച്ചുപെണ്‍കുട്ടിയെന്ന നിലയില്‍, ഉയരത്തില്‍ പറക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഞാന്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണെന്ന് കരുതുന്നു. ട്രപീസില്‍, താന്‍ സ്വതന്ത്രയാണെന്ന തോന്നല്‍ ആസ്വദിക്കാനാകുന്നുണ്ട്.

ഭയം മാറ്റാനും, സ്വതന്ത്രമാകാനും നിങ്ങള്‍ ആകാശ യോഗ പരീക്ഷിക്കണം. നിങ്ങളെ തടഞ്ഞുനിര്‍ത്തുന്ന കുരുക്കുകളെ പൊട്ടിക്കാന്‍ ഇത് സഹായിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ ഏരിയല്‍ യോഗ അഭ്യസിച്ചിട്ടുണ്ടെങ്കിലും, ഒരു നിര്‍ദേശം വെക്കാന്‍ പറഞ്ഞാല്‍ ആദിക യോഗ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുമെന്ന് പറഞ്ഞാണ് പരിശീലകക്കൊപ്പമുള്ള വീഡിയോ അമല പങ്കുവെച്ചിരിക്കുന്നത്. ചിലപ്പോള്‍ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ സമയം ചിലവിടുന്ന ചിത്രങ്ങളുമായി അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. ഇവയെല്ലാം തന്നെ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.