ഒടിയനെ ട്രോളിയവര്‍ക്കെതിരെ ഒന്നൊന്നര ട്രോളുമായി ഉണ്ണി മുകുന്ദന്‍

സമൂഹ മാധ്യമങ്ങളില്‍ ഒടിയന്‍ എന്ന സിനിമയെക്കാളും ചിത്രത്തിനെക്കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി ഫെയ്ക്ക് അക്കൗണ്ടുകളാണ് ചിത്രത്തിനെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി മാത്രം സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടാം പകുതിയിലെ മഞ്ജു വാര്യരുടെ ഡയലോഗിനെതിരെ നിരവധി ട്രോളുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രത്തെ ഡിഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ ഒരൊന്നൊന്നര ട്രോളുമായാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ ഏറെ വിമര്‍ശിക്കപ്പെട്ട ഡയലോഗ് തന്നെയാണ് ഒടിയന്റെ ആദ്യ ദിനകളക്ഷനോടൊപ്പം ചേര്‍ത്ത് വച്ച പങ്കിട്ടുകൊണ്ട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്.
”ഡിഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലേ കുറച്ചു കഞ്ഞിയെടുക്കട്ടേ…” എന്ന വാചകവുമായി മഞ്ജു വാര്യര്‍ നില്‍ക്കുന്നതാണ് ചിത്രം. മറ്റൊന്നും പറയാതെ വളരെ നര്‍മ്മത്തോടെയാണ് ഉണ്ണി ട്രോളന്‍മാര്‍ക്കെതിരെ പ്രതികരിച്ചത്. നിരവധി പേരാണ് നിരവധി പേരാണ് യുവനടന് പിന്തുണയുമായെത്തിയിട്ടുള്ളത്. ട്രോള്‍ താഴെ…