തട്ടുംപുറത്ത് അച്യുതന്റെ പുതിയ ടീസര്‍ കാണാം..

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. പുതുമുഖം ശ്രവണയാണ് നായിക. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.