ഉണ്ണി മുകുന്ദന്റെ നായികയായി നൂറിന്‍ ഷെറീഫ്

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ചോക്‌ളേറ്റില്‍ നായികയായെത്തുന്നത് നൂറിന്‍ ഷെറീഫ്. സ്‌റ്റോറി റീടോള്‍ഡ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന് ഇതേ പേരില്‍ ഇറങ്ങിയ പൃഥ്വിരാജ് ചിത്രവുമായി പ്രമേയത്തില്‍ ചില സാമ്യതകളുണ്ടെന്ന സൂചനയും ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്ററിലുണ്ടായിരുന്നു. സേതു തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബിനു പീറ്ററാണ് സംവിധാനം ചെയ്യുന്നത്. അഭിമന്യു എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്.

error: Content is protected !!