എസ്ര ബോളിവുഡിലേക്ക്..നായകന്‍ ഇമ്രാന്‍ ഹാഷ്മി

ഹൊറര്‍ ത്രില്ലര്‍ മൂവിയായ എസ്ര ബോളിവുഡില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച രഞ്ജന്‍ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ്. സിനിമയുടെ സംവിധായകനായ ജയ് തന്നെയാണ് ബോളിവുഡിലും ചിത്രമൊരുക്കുന്നത്. മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം. ഭൂഷന്‍ കുമാര്‍, കുമാര്‍ മങ്കാട്ട് പതക്, കൃഷ്ണന്‍ കുമാര്‍, അഭിഷേക് പതക് എന്നിവരാണ് നിര്‍മ്മാണം.

2017ലാണ് പൃഥ്വിരാജ് നായകനായ എസ്ര പുറത്തിറങ്ങിയത്. തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദായിരുന്നു എസ്രയിലെ നായിക. ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍, സുജിത്ത് ശങ്കര്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായിട്ടായിരുന്നു എസ്രയുടെ ചിത്രീകരണം നടന്നത്.