ആരാധകരെ അക്ഷമരാക്കി മമ്മൂട്ടി-ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയുടെ റിലീസ് തീയതി പുറത്ത്..

‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കെ ചിത്രം ഈദിനെത്തുന്ന വാര്‍ത്തയാണ് ആരാധകരെ ഹരം കൊള്ളിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി ചിത്രത്തിലെത്തുമ്പോള്‍ ഇതേ വേഷത്തിലാണ് സഹതാരങ്ങളായ ജേക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, റോണി ഡേവിഡ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനന്റെ രണ്ടാം സംവിധാന സംരംഭമാണ് ‘ഉണ്ട’. കണ്ണൂര്‍, ഛത്തീസ്ഗഡ്, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഹര്‍ഷാദാണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം, കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ജെമിനി സ്റ്റുഡിയോസ് ആണ്. ശ്യാം കൌശലിന്റേതാണ് ആക്ഷന്‍ എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ‘ദങ്കല്‍’, ‘ധൂം 3’, ‘പദ്മാവത്’ എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം ആക്ഷന്‍ കൈക്കാര്യം ചെയ്യുന്ന ചിത്രമാണ് ഉണ്ട. എല്ലാത്തിലുമുപരി മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നതാണ് പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്നത്.

ക്യാരക്ടര്‍ പോസ്റ്ററുകള്‍ കാണാം…