വിവാദങ്ങള്‍ക്ക് വിട, ഉല്ലാസം ഫസ്റ്റ്‌ ലുക്ക് പങ്കുവെച്ച് മോഹന്‍ലാല്‍

ഷെയിന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഉല്ലാസത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് മോഹന്‍ലാലിന് നന്ദിയറിയിച്ച് ഷെയിനും രംഗത്തെത്തുകയായിരുന്നു. ജീവന്‍ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. കൂടുതല്‍ പ്രതിഫലം വേണമെന്ന് ഷെയിന്‍ ആവശ്യപ്പെട്ടതോടെയാണ് ഉല്ലാസത്തിന്റെ ഡബ്ബിംഗ് മുടങ്ങിയിരുന്നത്. തുടര്‍ന്ന് ഷെയിനിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കി. എന്നാല്‍ അമ്മയും മോഹന്‍ലാലും ഇടപെട്ട് വിലക്ക് പിന്‍വലിപ്പിക്കുകയായിരുന്നു.