‘ഉദയ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

W M മൂവീസിന്റെ ബാനറില്‍ ജോസ് കു ട്ടി മഠത്തില്‍ നിര്‍മ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്ത്‌ സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ‘ഉദയ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. നടനായ ടിനി ടോം ഈ സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നുവെന്നതാണ്ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. ക്യാമറ അരുണ്‍ ഭാസ്‌ക്കര്‍, എഡിറ്റിംഗ് സുനില്‍ എസ് പിള്ള.