ഇന്ത്യക്ക് പുറത്ത് പുതിയൊരു സിനിമാ വിതരണ കമ്പനി

ഡയറക്റ്റര്‍ സലീം അഹമദ്, ഖത്തര്‍ ട്രൂത്ത് ഗ്രൂപ്പ് ചെയര്‍മ്മാന്‍ അബ്ദുള്‍ സമദ്, ആര്‍ ജെ സൂരജ് എന്നിവര്‍ സിനിമാ വിതരണ രംഗത്തേക്ക് പ്രവേശിക്കുന്നു. ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് & ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രശസ്തരായ ട്രൂത്ത് ഗ്രൂപ്പ് ആണ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് എന്ന പേരില്‍ സിനിമാവിതരണ രംഗത്തേക്കെത്തുന്നത്. ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യക്ക് പുറത്ത് വിതരണാവകാശവുമായി എത്തുന്നുവെന്നതാണ് പ്രത്യേകത. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ആദ്യ ചിത്രം മമ്മൂക്കയുടെ ‘ദ പ്രീസ്റ്റ്’ ആണ്. ഖത്തര്‍, ദുബായ്, കൊച്ചി എന്നിവിടങ്ങളില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നും ആരംഭിക്കുന്ന പുതിയ കമ്പനിക്ക് മമ്മൂട്ടി എല്ലാവിധ ആശംസകളും അറിയിച്ചു. ആര്‍ ജെ സൂരജ് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം.

ഖത്തറിൽ റിയൽ എസ്റ്റേറ്റ്‌ & ഹോസ്പിറ്റാലിറ്റി‌ മേഖലയിൽ പ്രശസ്തരായ ട്രൂത്ത്‌ ഗ്രൂപ്പ്‌ പുതിയൊരു മേഖലയിലേക്ക്‌ പുതിയൊരു കാൽവെപ്പ്‌.. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌..! ഇന്ത്യൻ സിനിമകൾ ഇന്ത്യക്ക്‌ പുറത്ത്‌ വിതരണാവകാശവുമായി ഞങ്ങൾ എത്തുന്നു.. ആദ്യ ചിത്രം പ്രിയപ്പെട്ട മമ്മൂക്കയുടെ ‘ദ പ്രീസ്റ്റ്‌..! സിനിമ മാർച്ച്‌ നാലിന്‌ ലോകമെമ്പാടും തീയറ്ററുകളിലെത്തുന്നു.. പ്രീസ്റ്റിനു പുറകെ ട്രൂത്ത്‌ ഗ്ലോബൽ ഫിൽംസിന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ പുറകേയെത്തുന്നു.. ഏവരുടെയും ആത്മാർത്ഥമായ സപ്പോർട്ട്‌ വേണം കെട്ടോ.. ഖത്തർ.. ദുബായ്‌.. കൊച്ചി എന്നിവിടങ്ങളിൽ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌ ഓഫീസ്‌ പ്രവർത്തനമാരംഭിച്ച വിവരവും സന്തോഷത്തോടെ പങ്കുവെക്കട്ടേ…മലയാളത്തിന്റെ അഭിമാനമായ ഡയറക്റ്റർ സലീം അഹമദ്‌ , ഖത്തർ ട്രൂത്ത്‌ ഗ്രൂപ്പ്‌ ചെയർമ്മാൻ അബ്ദുൾ സമദ്‌ എന്നിവർക്കൊപ്പം ഞാനും ഈ സംരംഭത്തിന്റെ ഭാഗമായി കൂടെയുണ്ട്‌.. സിനിമാ ഡിസ്കഷനുകളുടെ ഭാഗമായി കുറച്ചു ദിവസം മുൻപ്‌ കൊച്ചിയിലെത്തി മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ സിനിമയെ പറ്റി സംസാരിക്കാൻ ആഗ്രഹിച്ച ഞങ്ങൾക്ക്‌ മമ്മൂക്കയുടെ വീട്ടിലേക്ക്‌ ക്ഷണം ലഭിച്ചു.. ഞങ്ങളുടെ മുന്നിലേക്ക്‌ വളരെ സിമ്പിളായി മലയാളത്തിന്റെ താരരാജാവ്‌ എഴുന്നള്ളി..! അലങ്കാരങ്ങളും ചമയങ്ങളുമില്ലാതെ സാധാരണ വേഷത്തിലായിട്ടും ആ മുഖത്തെ പ്രൗഢി.. ശരീരത്തിലെ പ്രസരിപ്പ്‌.. യാ മോനെ.. വേറെ ലെവൽ..!! ഉള്ളിലെ പഴയ ഫാൻ ബോയ്‌ ചാടി എണീറ്റെങ്കിലും ഞങ്ങൾ ബിസിനസ്‌ സംസാരിക്കാൻ വന്നതാണല്ലോന്ന് ഓർമ്മിച്ച്‌ മെല്ലെ ഉള്ളിലൊതുക്കി.. പണ്ട്‌ ഏതാണ്ട്‌ 12 കൊല്ലം മുൻപ്‌ ബ്രണ്ണൻ കോളേജിൽ യൂണിവേർസ്സിറ്റി കലോത്സവം ഉദ്ഘാടനം ചെയ്യാൻ മമ്മൂക്ക വരുന്നതറിഞ്ഞ്‌ തളിപ്പറമ്പിൽ നിന്ന് ക്ലാസും കട്ട്‌ ചെയ്ത്‌ ഒരു നോക്ക്‌ കാണാൻ പോയി പോലീസിന്റെ അടിയും കൊണ്ട്‌ തിരിഞ്ഞോടിയ കാലം ഓർത്തു..! ആ മനുഷ്യൻ ദേ ഇരിക്കുന്നു ഞങ്ങളുടെ മുന്നിൽ അതും അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ..! കുറച്ചു നേരത്തെ സംസാരങ്ങൾക്കിടയിൽ ചായകുടി കഴിഞ്ഞു.. സമദ്‌ ബ്രോ പ്രീസ്റ്റിന്റെ കാര്യം സംസാരിച്ചു.. ഖത്തറിൽ നിന്നും ആരംഭിക്കുന്ന പുതിയ കമ്പനിക്ക്‌ അദ്ദേഹം എല്ലാവിധ ആശംസകളും നൽകി തുടർന്നുള്ള സപ്പോർട്ടും ഉണ്ടാകുമെന്ന് പറഞ്ഞു.. വരാനിരിക്കുന്ന സിനിമകളെ പറ്റിയും സംസാരിച്ചു.. മമ്മൂക്കയെ എങ്ങനെ ഇത്രയും വർഷങ്ങളായി താര രാജാവായി ഇരിക്കുന്നു എന്ന സംശയത്തിന്‌ ഇടയിൽ ഒരു ഉത്തരം വീണു കിട്ടി.. “സൂരജ്‌ ബിഗ്‌ ബോസിൽ ഉണ്ടായിരുന്നു ല്ലേ ” എന്നൊരു ചോദ്യം..! അതുപോലെ സോഷ്യൽ മീഡിയകളിലെ എല്ലാ അപ്ഡേറ്റുകളും ചാനൽ ഷോകളും എല്ലാം ശ്രദ്ധിക്കുന്ന അദ്ദേഹം ഓരോ നിമിഷവും പുതിയതലമുറക്കൊപ്പം അല്ലെങ്കിൽ അതിലേറെ അപ്ഡേറ്റാവുന്നു..! പബ്ലിക്ക്‌ പ്ലാറ്റ്ഫോമുകളിൽ സാധാരണക്കാരായ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും എല്ലാ തിരക്കുകൾക്കിടയിലും അദ്ദേഹവും ശ്രദ്ധിക്കുന്നു..! വെള്ളിത്തിരയിലെ ആ താരം നമ്മളറിയാതെ നമുക്കിടയിൽ തന്നെയുണ്ട്‌..! തൊട്ടതെല്ലാം ദൈവാനുഗ്രഹം കൊണ്ടും സത്യസന്ധതകൊണ്ടും മികച്ചതാക്കിയിട്ടുള്ള എന്റെ പ്രിയ സഹോദരൻ സമദ്ബ്രോയുടെ ഈ പുതിയ സംരംഭവും ഏറ്റവും മികച്ചതാവട്ടേ.. കേവലം ഒരു സിനിമാ ഡിസ്ട്രിബ്യൂട്ടർ എന്നതിനപ്പുറം ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകർക്ക്‌ തങ്ങളുടെ സ്വന്തം സ്ഥാപനം ഒരു സിനിമയുമായി കൂടെയെത്തുന്നു എന്ന രീതിയിലാവണം ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ പ്രവർത്തനം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.. അതിന്റെ ഭാഗമായി ഇതിനോടകം വിവിധരാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകരുമായും സിനിമാ ആസ്വാദകരുമായും വിവിധ ഗ്രൂപ്പുകളുമായും ഞങ്ങൾ ഇടപെട്ട്‌ കഴിഞ്ഞു.. എല്ലാവരുടെയും സപ്പോർട്ടോടുകൂടി എല്ലാവരുടേതുമായി വരാനിരിക്കുന്ന ഓരോ താരത്തിന്റെ സിനിമയും നമുക്ക്‌ ആഘോഷമാക്കാം.. കോവിഡിന്റെ ചുറ്റുപാടിൽ ഏറ്റവും സേഫായി നിന്നുകൊണ്ട്‌ നമ്മുടെ സന്തോഷങ്ങൾ മുന്നോട്ട്‌ കൊണ്ടു പോകാം..

https://www.facebook.com/groups/282529225273011/permalink/1625186374340616/