സൂപ്പര്‍ ശരണ്യ തുടങ്ങി

തണ്ണീമത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പര്‍ ശരണ്യയുടെ പൂജ കഴിഞ്ഞു. അനശ്വര രാജന്‍ ആണ് ചിത്രത്തിന്‍ നായികയായെത്തുന്നത്.അനശ്വര തന്നെയാണ് പൂജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ചിത്രത്തില്‍ അര്‍ജുന്‍ അശോകനും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.

സൂപ്പര്‍ ശരണ്യയുടെ രചനയും സംവിധാനവും സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് ഗിരീഷ് തന്നെയാണ്. ഛായാഗ്രാഹകന്‍ സജിത്ത് പുരുഷനാണ്. ആകാശ് വര്‍ഗീസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ്. ഷെബിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും ഗിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.