ത്രില്ലടിപ്പിച്ച് ‘ട്രോജന്‍’, കിടിലന്‍ ട്രെയിലര്‍

','

' ); } ?>

ചിത്രം മെയ് 20ന് തീയേറ്ററുകളിലേക്ക്

സില്‍വര്‍ ബ്ലൈസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേര്‍ന്ന് നിര്‍മ്മിച്ച്, ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ട്രോജന്റെ( trojan malayalam movie ) കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി.നാല് സുഹൃത്തുക്കളും അവരുടെ ഇടയില്‍ നടക്കുന്ന രസകരമായ കുറച്ച് സംഭവങ്ങളുമാണ് സിനിമ പറയുന്നത്.ഹ്യൂമറും സസ്പെന്‍സും ഒന്നിച്ചാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

trojan malayalam movie poster

കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ജൂഡ് ആന്റണി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ഷീജോ കുര്യന്‍,ദേവന്‍, നോബി, ഷീലു എബ്രഹാം,ആതിര മാധവ്, ആന്‍ പോള്‍, ബാലാജി ശര്‍മ,മനോജ് ഗിന്നസ്,കെ ടി സ് പടന്നയില്‍, ജയിംസ് പാറക്കല്‍ എന്നീ ശക്തമായ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

ട്രോജനുവേണ്ടി വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ് മാധവ് ആണ്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും സെജോ ജോണ്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്നത് മനോരമ മ്യൂസിക്ക് വഴിയാണ്. കേരളത്തില്‍ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേര്‍ന്ന് കൊണ്ടാണ്. ചിത്രം മെയ് 20 ന് തീയേറ്ററുകളില്‍ എത്തും.

Also Read: കന്നട ആക്ഷന്‍ ചിത്രത്തില്‍ മലയാളി നടി

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: കൃഷ്ണന്‍ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്ത്, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാര്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എഡിറ്റിംഗ്: അഖില്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, ഡിഐ: സിനിമ സലൂണ്‍, സ്റ്റുഡിയോ: വാക്മാന്‍ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍: മഹേഷ് കൃഷ്ണ, കല സംവിധാനം: സുഭാഷ് കരുണ്‍,മാര്‍ക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷന്‍സ്, പോസ്റ്റര്‍ : ഹൈ ഹോപ്‌സ് ഡിസൈന്‍സ്,പിആര്‍ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

trojan malayalam movie

trojan malayalam movie