ത തവളയുടെ ത…. പുതിയ പോസ്റ്റര്‍

','

' ); } ?>

നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര( francis joseph jeera ) കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ബിഗ് സ്റ്റോറീസ് മോഷന്‍ പിക്ചേഴ്‌സിന്റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ‘ത തവളയുടെ ത’ എന്ന ചിത്രം എത്തുന്നത്.ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട്, കണ്ണൂര്‍ മറ്റ് പരിസര പ്രദേശങ്ങളുമായാണ് നടന്നത്.

francis joseph jeera new film

കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീര്‍ത്തുമൊരു ഫാന്റസി മൂഡിലുള്ള കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തില്‍ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങള്‍ക്ക് പുറമേ സെന്തില്‍ കൃഷ്ണ, അനുമോള്‍, ആനന്ദ് റോഷന്‍, ഗൗതമി നായര്‍, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, ജെന്‍സണ്‍ ആലപ്പാട്ട്, ഹരികൃഷ്ണന്‍, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, മ്യൂസിക് ഡയറക്ടര്‍: നിഖില്‍ രാജന്‍ മേലേയില്‍, ലിറിക്സ്: ബീയാര്‍ പ്രസാദ്, ആര്‍ട്ട് ഡയറക്ടര്‍: അനീസ് നാടോടി, സൗണ്ട് ഡിസൈന്‍: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാര്‍ റഹ്‌മത്ത്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, സ്റ്റില്‍ ഫോട്ടോഗ്രഫി: ഇബ്സണ്‍ മാത്യൂ, അസോസിയേറ്റ് ഡയറക്ടര്‍: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിസൈന്‍സ്: സനല്‍ പി.കെ, പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

francis joseph jeera

Also Read: ത്രില്ലടിപ്പിച്ച് ‘ട്രോജന്‍’, കിടിലന്‍ ട്രെയിലര്‍