കന്നട ആക്ഷന്‍ ചിത്രത്തില്‍ മലയാളി നടി

പുതുമുഖ നായകനും സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവനുമായ യുവ നടന്‍ നിരഞ്ജന്‍ സുധീന്ദ്ര നായകന്‍ ആകുന്ന കന്നട മാസ് ആക്ഷന്‍ ചിത്രം ‘ഹണ്ടര്‍ -ഓണ്‍ ഡ്യൂട്ടി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് ത്രിവിക്രമ സപല്യ ആണ്. വിനയ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ചെയ്തിരിക്കുന്നത്.

നിരഞ്ജന്‍ സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇതിനോടകം തന്നെ റിലീസിനായി കാത്തിരിക്കുന്ന നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ‘ക്യു’, രമേഷ് വെങ്കടേഷ് ബാബു സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍സ്റ്റാര്‍’ എന്നീ ചിത്രങ്ങള്‍ ആണ് നിരഞ്ജന്‍ നായകനായി റിലീസ് കാത്തിരിക്കുന്നത്. ഒരു സ്ഥിരം നായക കഥാപാത്രം എന്നതിനപ്പുറം വ്യത്യസ്ത ഷേഡുകള്‍ ഉള്ള കഥാപാത്രമായിരിക്കും നിരഞ്ജന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്റെ അണിയറ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Sowmya Menon new film

മലയാളി നടി സൗമ്യ മേനോന്‍( Sowmya Menon ) ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സൗമ്യ ഇതിനോടകം തന്നെ തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ‘സര്‍കാരു വാരി പാട്ട’യില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞു. സൗമ്യക്ക് പുറമെ പ്രകാശ് രാജ്, നാസര്‍, സുമന്‍ തുടങ്ങിയ സീനിയര്‍ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ചന്ദന്‍ ഷെട്ടിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരക്കുന്നത്. മഹേഷ് ഛായാഗ്രഹണവും, ശ്രീകാന്ത് ചിത്രസംയോജനവും ചെയ്തിരിക്കുന്നു. രഘു നിടുവല്ലി ആണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജയന്ത് കൈകിനി, നാഗേന്ദ്ര പ്രസാദ്, ചേതന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിരിക്കുന്ന്. കൊറിയോഗ്രഫി: ഗണേഷ്, ഭാനു. സംഘട്ടനം: ഗണേഷ്, കലാസംവിധാനം: രഘു, സ്റ്റില്‍സ്: ചന്ദ്രു, വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Sowmya Menon

Also Read: ബൈപ്പാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി