തൃഷ രാഷ്ട്രീയത്തിലേക്ക്? ‘ഇളയ പുരട്ചി തലൈവി’ എന്ന പേരിൽ പുതിയ ആരാധക സംഘടന രൂപീകരിച്ചു

','

' ); } ?>

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് തമിഴ്‌നാട്ടിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി ആരാധകർ. തിരുനെൽവേലി ജില്ല കേന്ദ്രീകരിച്ച് ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിലാണ് ആരാധകർ സംഘടന രൂപീകരിച്ചിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശേഷണമായ ‘പുരട്ചി തലൈവി’ എന്നതുമായി ചേർത്തുവെച്ച് തൃഷയ്ക്ക് ‘ഇളയ പുരട്ചി തലൈവി’ എന്ന പദവി നൽകിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കുണ്ടെന്നും, അതിനാലാണ് ഇത്തരമൊരു പേര് തിരഞ്ഞെടുത്തതെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. വിജയ്‌ക്കൊപ്പം തൃഷയെയും രാഷ്ട്രീയത്തിൽ കാണാൻ സാധിച്ചാൽ ഏറെ സന്തോഷമുണ്ടാകുമെന്ന് സംഘടനയുടെ കോർഡിനേറ്റർ രാജഗോപാൽ പ്രതികരിച്ചു.

തൃഷയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നേരത്തെ തന്നെ ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയാണ് പുതിയ സംഘടനയുടെ രൂപീകരണവും പേരും രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ജയലളിതയുടെ പിൻഗാമിയെന്ന സൂചനയാണ് സംഘടനയുടെ പേരിലൂടെ ആരാധകർ നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകളോട് നടി തൃഷ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.