ക്യാപ്റ്റനായി തിളങ്ങി ടൊവിനോ.. ‘എടക്കാട് ബറ്റാലിയന്‍’ ആദ്യ ടീസര്‍ കാണാം

','

' ); } ?>

കല്‍ക്കിയിലെ തരിപ്പന്‍ പൊലീസ് വേഷത്തിന് ശേഷം ഇപ്പോള്‍ തന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍ ലുക്കുമായി പ്രേക്ഷകമനസ്സില്‍ ഇടം നേടുകയാണ് ടൊവിനോ തോമസ്. തന്റെ ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്റെ ടീസറിലാണ് മിലിറ്ററി താരം തന്റെ സ്റ്റൈലിഷ് ലുക്കുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ നീ ഹിമമഴയായ് എന്ന ഗാനം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. രാജ്യ സ്‌നേഹിയായ ഷഫീഖ് എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ആക്ഷന്റെയും നല്ല കഥയുടെയും പിന്‍ബലത്തിലൊരുങ്ങുന്ന ഒരു മികച്ച ചിത്രമായിരിക്കും എടക്കാട് ബറ്റാലിയന്‍ എന്നാണ് ആദ്യ ടീസര്‍ നല്‍കുന്ന സൂചനകള്‍. ചിത്രത്തിന്റെ പല രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലും ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. പ്രേക്ഷക മനസ്സില്‍ ഇടം നേടിയ തന്റെ താരജോഡിയായ സംയുക്ത മേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രം സ്വപ്‌നേഷ് കെ നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 6ന്‌ തിയേറ്ററുകളിലെത്തും


ടീസര്‍ കാണാം..