ഓര്‍മ്മയുണ്ടോ ഈ മുഖം..?!മലയാളസിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി സുരേഷ് ഗോപി..

നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് സൂപ്പര്‍സ്റ്റാര്‍ സുേരഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഈയിടെ വൈറലായ പ്രഖ്യാപനത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നുവെന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സംഗീതം അല്‍ഫോന്‍സ് ഛായാഗ്രഹണം മുകേഷ് മുരളീധരന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ചിത്രത്തില്‍ സാധാരണയായി കണ്ടുവരുന്ന ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മറ്റൊരു മുഖമാണ് അവതരിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ അനൂപ് ഒരഭിമുഖത്തില്‍ പറയുന്നു.

‘മാസ് പരിവേഷമുള്ള സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും റിയല്‍ സുരേഷ് ഗോപിയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ‘ഇന്നലെ’യിലെയും, ‘മണിച്ചിത്രത്താഴി’ലെയും അദ്ദേഹത്തിന്റെ വേഷങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അതുപോലെ റിയല്‍ ആയ ഒരാളായാകും ഈ സിനിമയിലും അദ്ദേഹം എത്തുക.’-അനൂപ് പറഞ്ഞു.