‘ജോ’യുമായ് ആല്‍ബി എത്തുന്നു, ഒപ്പം ടൊവിനോയും

മികച്ച ടീസറിനാല്‍ ശ്രദ്ധിക്കപ്പെട്ട ‘സ്റ്റാറിങ് പൗര്‍ണമി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആല്‍ബി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജോ’. ചിത്രത്തില്‍ ടൊവിനോ തോമസ്സാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

‘ജോ’ എന്ന സിനിമയിലൂടെ വീണ്ടും സ്റ്റാറിങ് പൗര്‍ണമി ടീമിനൊപ്പം ഒത്തു ചേരുന്നതില്‍ ഉള്ള സന്തോഷവും, ഒരുപാട് കാലമായി താന്‍ കാത്തിരുന്ന ചിത്രമാണ് ഇതെന്നും, എന്നെയും നിങ്ങളെയും ഇന്‍സ്പയര്‍ ചെയ്യാന്‍ ‘ജോ’ എന്ന കാരക്ടറിന് ആവുമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. കൂടാതെ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള സിനു സിദ്ധാര്‍ഥും ചിത്രത്തിലുണ്ട്.