‘നീര്‍ കണികയില്‍ വെണ്‍വെയില്‍’..എന്റെ ഉമ്മാന്റെ പേരിലെ ആദ്യ ഗാനം കാണാം..

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നീര്‍കണികയില്‍ വെണ്‍വെയില്‍.’ എന്നു തുടങ്ങുന്ന പ്രണയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കി പാടിയിരിക്കുന്നത് ഗോപി സുന്ദറാണ്.

ടൊവിനോ തോമസും ഉര്‍വശിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.തലശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം 21നാണ് റിലീസ് ചെയ്യുന്നത്. ന്യൂബി സായ്പ്രിയയാണ് ടൊവിനോയുടെ നായികയായി വേഷമിടുന്നത്. ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.