പേട്ടയുടെ റിലീസ് ചാക്കിലാക്കി അമോര്‍ ഫിലിംസ്, വിശ്വാസം മുളക് പാടത്തിനും……

രജനികാന്ത് ചിത്രം പേട്ടയുടെ കേരള റിലീസ് റൈറ്റ്‌സ് വന്‍ വിലക്ക് അമോര്‍ ഫിലിംസ് ആന്‍ഡ് റിലീസ് സ്വന്തമാക്കിയിരിക്കുമ്പോള്‍ തല അജിത്തിന്റെ ചിത്രം വിശ്വാസം മുളക് പാടം ഫിലിംസ് റിലീസ് ചെയ്യും. 2019 പൊങ്കലിന് തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ ചിത്രങ്ങള്‍ തമ്മില്‍ മാറ്റുരക്കുമ്പോള്‍ കേരളത്തില്‍ ഈ രണ്ട് നിര്‍മ്മാണക്കമ്പനികള്‍ തമ്മിലായിരിക്കും മത്സരം.

2017ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ വിവേഗം എന്ന ചിത്രവും കേരളത്തില്‍ റിലീസ് ചെയ്തത് മുളക്പാടം ഫിലിംസ് തന്നെയാണ്. അന്ന് കേരളത്തില്‍ മോശം പ്രകടനം നടത്തിയ ചിത്രത്തിന് ഏറെ പഴിയേല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്രാവശ്യം 300ല്‍ പരം സ്‌ക്രീനുകളാണ് വിശ്വാസത്തിന്റെ കേരളത്തിലെ റിലീസിനായൊരുങ്ങുന്നത്. അതേ സമയം വിതരണാവകാശം തങ്ങള്‍ക്ക് നല്‍കിയതിന് അമോര്‍ ഫിലിംസ് പേട്ടയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് നന്ദി പറഞ്ഞു. ചിത്രം ജനുവരി 10ന് കേരളത്തിലെത്തും.