കൊമ്പന്‍മീശ വെച്ച് ടൊവിനോ എത്തുന്നു..കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു

യുവനടന്‍ ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പൊലീസ് ഓഫീസറായാണ് ടൊവിനോ കല്‍ക്കിയില്‍ എത്തുന്നത്. എന്നാല്‍ ടൊവിനോയുടെ കല്‍ക്കിയിലെ ഗെറ്റപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൊമ്പന്‍മീശയുമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. പ്രവീണ്‍ പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തന്നെയാണ് പൂജയുടെ ചിത്രങ്ങളും തന്റെ പുത്തന്‍ ലുക്കും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.

പൃഥ്വിരാജ് നായകനായി എത്തിയ എസ്രയ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കല്‍ക്കി. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.