സൂപ്പര്‍ ഡീലക്‌സിന്റെ ‘മേക്കിംഗ്’ വീഡിയോ പുറത്തുവിട്ടു

നടന്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍ ഡീലക്‌സ്’. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജന്‍ കുമരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗായത്രി, സാമന്ത അകിനേനി, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍, മിഷ്‌കിന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ചിത്രം മാര്‍ച്ച് 29 ന് പ്രദര്‍ശനത്തിനെത്തും.