ദിലീപ് ആരാധകന്റെ കഥയുമായെത്തുന്ന ‘ഷിബു’വിന്റെ ആദ്യ ടീസര്‍ പുറത്ത്…

ദിലീപ് ആരാധകന്റെ കഥയുമായെത്തുന്ന ‘ഷിബു’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആരാധകന്റെ കഥയുടെ ട്രെയ്‌ലര്‍ പങ്കുവെച്ചത് നടന്‍ ദിലീപ് തന്നെയായിരുന്നു. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചിത്രത്തിനും അണിയറപ്പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. പുതുമുഖ നടനായ കാര്‍ത്തിക് രാമകൃഷനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അഞ്ജു കുരിയനാണ് ചിത്രത്തില്‍ നായിക. സലീം കുമാര്‍, ബിജുക്കുട്ടന്‍, ഐശ്വര്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ഗോവിന്ദ് പത്മസൂര്യ നായകവേഷത്തിലെത്തിയ 32ാം അദ്ധ്യായം 23ാം വാഖ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവരുടെ സംവിധായക കൂട്ടുകെട്ടിലാണ് ചിത്രമെത്തുന്നത്. ഛായാഗ്രഹണം ഷബീര്‍ മുഹമ്മദ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള, സംഗീതം സച്ചിന്‍ വാര്യര്‍, വിഘ്‌നേഷ് ഭാസ്‌കര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

ടീസര്‍ കാണാം..