എനിക്ക് അഭിനയത്തില്‍ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി ! മോഹന്‍ലാല്‍ പൃഥ്വി കുടുംബത്തിന്റെ ലൈറ്റ് ബോയിയായി ടൊവീനോ..

ലൂസിഫറിന്റെ വിജയം ആഘോഷിക്കുന്ന പൃഥ്വിരാജിനും ലാലേട്ടന്റെയും കുടുംബ ചിത്രത്തിന് ലൈറ്റ് ബോയ് ആയത് നടന്‍ ടൊവീനോ. ആഘോഷവേളയിലെ രസകരമായ ചിത്രം ടൊവീനോ തന്നെയാണ് തന്റെ പേജിലൂടെ പങ്കുവെച്ചത്. അതേ ചിത്രം മോഹന്‍ ലാലും തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രതാപ് ചന്ദ്രന്റെ പഴയ സിനിമ സംഭാഷണം തലക്കെട്ടാക്കിയതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

മോഹന്‍ ലാലും ഭാര്യ സുചിത്രക്കുമൊപ്പം പൃഥ്വിയും ഭാര്യയും ഒരുമിച്ച് നിന്ന കുടുംബ ചിത്രത്തില്‍ ലൈറ്റ് മാനായി ഒരു രസികന്‍ ചിരിയുമായി നില്‍ക്കുന്ന ടൊവീനോയാണ് ചിത്രത്തിലുളളത്. താരങ്ങള്‍ കേക്ക് കട്ട് ചെയ്ത് ലൂസിഫറിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ചിത്രങ്ങള്‍ കാണാം..