മനു മഞ്ജിത്തിനും സന്തോഷ് കീഴാറ്റൂരിനും ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം

ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്‍ നല്‍കി വരുന്ന ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം ഗാനരചയിതാവ് മനു മഞ്ജിത്തിനും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സന്തോഷ് കീഴാറ്റൂരിനും ലഭിച്ചു.

പതിനായിരം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാബു പറശ്ശേരി, എം പത്മകുമാര്‍, എം മോഹനന്‍, കാനേഷ് പൂനൂര്‍, എന്നിനരടങ്ങിയ ജൂറിയാണ് പുരസ്‌കാരം ജേതാക്കളെ തെരഞ്ഞെടുത്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ പതിനൊന്നാമത് ഓര്‍മ്മദിനമായ ഫെബ്രുവരി പത്തിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി എസ്.കെ സജീഷ് അറിയിച്ചു.