ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇനി തീയറ്ററില്‍ പ്രവേശിക്കാം

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍.ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇനി തീയറ്ററില്‍ പ്രവേശിക്കാം.നവംബര്‍ 27 നാണ് കേരളത്തില്‍ തീയറ്ററുകള്‍ തുറന്നത്.എന്നാല്‍ പ്രദര്‍ശനം ആരംഭിച്ചത് 29 നായിരുന്നു.അന്യഭാഷ ചിത്രങ്ങളായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്.ജോജു ജോര്‍ജ് നായകനായെത്തിയ സ്റ്റാര്‍ ആണ് ആദ്യം പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രം.

ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് സ്റ്റാര്‍.

നിരവധി മലയാള ചിത്രങ്ങളാണ് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.ദുല്‍ഖര്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പ് നവംബര്‍ 12 ന് തീയറ്ററുകളിലെത്തും.ആസിഫ് അലി നായകനായെത്തുന്ന എല്ലാം ശരിയാകും,ആറാട്ട്,കാവല്‍,ഒരു താത്വിക അവലോകനം,സുമേശ് രമേശ് എന്നീ ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.അതേസമയം മോഹന്‍ലാലിന്റെ മരക്കാര്‍ തീയറ്ററുകളിലോ ഒടിടിയിലോ എന്നുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുക്കകയാണ്.വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ ഇടപെട്ട് ചര്‍കള്‍ നടക്കും.തീയറ്ററുടമകളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും മന്ത്രി ചര്‍ച്ച നടത്തും.നേരത്തെ ചിത്രത്തിനായി 50 കോടി അഡ്വാന്‍സാണ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നത്. പിന്നീട് ഇത് 25 കോടിയായി കുറച്ചിരുന്നു.

ആന്റണി ചോദിക്കുന്ന തുക ഒരു കാരണവശാലും നല്‍കാനാവില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിക്കുകയായിരുന്നു. പരമാവധി നല്‍കാനാവുന്ന തുക 15 കോടിയാണ്. അത് തന്നെ കടമെടുക്കുന്നതിന്റെ പരമാവധി കഴിഞ്ഞാണ്. അതില്‍ നിന്ന് ഒരു രൂപ പോലും കൂടുതലായി നല്‍കാനാവില്ലെന്നായിരുന്നു വിജയകുമാര്‍ പറഞ്ഞത്. അതേസമയം ഫിയോക് ഈ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരുന്നു. മരയ്ക്കാര്‍ എന്ന ചിത്രം ഇനി തീയറ്ററുകള്‍ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആന്റണി തീയറ്റര്‍ ഉടമകളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഒടിടിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാല്‍ അതൊന്നും നടന്നില്ല.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു.