‘മൈമു’….

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് ‘തുറമുഖം’.ചിത്രത്തിലെ ജോജു ജോര്‍ജിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.തുറമുഖത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ജോജുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മൈമു എന്നാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജീവ് രവിയാണ് ‘തുറമുഖം’ സംവിധാനം ചെയ്യുന്നത്.സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാനുളള അനുമതി നല്‍കിയതിന് പിന്നാലെ തുറമുഖം ഈദ് റിലീസായി തീയറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്. ബിജുമേനോന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.