കേരളത്തില്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സിനിമാ സംഘടകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സിനിമാ ചിത്രീകരണ സംഘത്തില്‍ നൂറുപേരില്‍ കൂടുതന്‍ ആനുവദിക്കില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു .ചലച്ചിത്ര സംഘടനകളും തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാടിനോട് യോജിപ്പ് അറിയിച്ചു.

സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് വിവിധ സംഘടനകള്‍ നിവേദനം നല്‍കിയത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സിനിമ സംഘടനകളുടെ യോഗം വിളിച്ചത്.

സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ തിയറ്ററുകള്‍ തുറന്നിട്ടില്ല.