സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഈ മാസം 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം. സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കുറയുന്നതിനാല്‍ ആശങ്കയുടെ സാഹചര്യം ഒഴിയുകയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തില്‍ ഹോട്ടലുകളിലും ബാറുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുന്ന് കഴിക്കുന്നതിന് ഉള്‍പ്പെടെ അനുമതി നല്‍കിയിരുന്നു.