“ഈ അച്ഛനും മക്കളും പൊളിക്കും” ബിജുമേനോൻ നായകനാകുന്ന ഫാമിലി എന്റെർറ്റൈനെർ അവറാച്ചൻ ആൻഡ് സൺസിന്റെ ട്രെയിലർ റിലീസായി : ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിലേക്ക്

','

' ); } ?>

പ്രേക്ഷകർക്ക് തിയേറ്ററിൽ സകുടുംബം ആഘോഷിക്കാൻ സാധിക്കുന്ന കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ “അവറാച്ചൻ ആൻഡ് സൺസ്” ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായക വേഷത്തിലെത്തുന്നത്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചൻ ആൻഡ് സൺസിന്റെ റിലീസായ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സൺസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെറായാണ് ഒരുക്കിയിരിക്കുന്നത്.

ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *