‘ദി സൗണ്ട് സ്‌റ്റോറി’യിലെ മനോഹരമായ ഗാനം കാണാം..

ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി സൗണ്ട് സ്‌റ്റോറി’. ഒരു ശബ്ദ സാങ്കേതിക വിദഗ്ധനായി റസൂല്‍ എത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

തൃശൂര്‍ പൂരത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രസാദ് പ്രഭാകര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യയാണ് സൗണ്ട് സ്‌റ്റോറിയുടെ വിതരണം നിര്‍വഹിക്കുന്നത്.