ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ റെക്കോര്‍ഡുകള്‍ തിരുത്തി ലാലേട്ടനും ലൂസിഫറും..

ആരാധക മനസ്സുകള്‍ക്കൊപ്പം ഗൂഗിളിലും തരംഗമാവുകയാണ് ലൂസിഫറിപ്പോള്‍. ഈ ആഴ്ച്ചയില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വിഷയങ്ങളില്‍ പൃഥ്വിയുടെ ലൂസിഫറും ഇടം നേടിയിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളില്‍ പേര്‍ ലൂസിഫറിനെക്കുറിച്ച് സെര്‍ച്ച് ചെയ്യപ്പെട്ടെന്ന വാര്‍ത്തയുമായി ഗൂഗിളിന്റെ ഇന്ത്യന്‍ ആസ്ഥാനമാണ് വാര്‍ത്ത പുറത്തുവിട്ടത്. നടന്‍ മോഹന്‍ ലാലും ഒപ്പം ട്രെന്‍ഡിങ്ങായ വിഷയങ്ങളില്‍ റെക്കോര്‍ഡ് നേടിയിട്ടുണ്ട്. യുവരാജ് സിങ്ങ്, മിയാമി ഓപ്പണ്‍ എന്നീ വിഷയങ്ങളിലും റെക്കോര്‍ഡ് സെര്‍ച്ചിങ്ങ് നടന്നിട്ടുണ്ട്.

നടന്‍ ടൊവീനോയാണ് ഈ വാര്‍ത്ത തന്റെ ട്വിറ്റര്‍ പേജിലൂടെ ലൈക്ക് ചെയ്തത്. റെക്കോര്‍ഡ് ബേധിച്ച എല്ലാവര്‍ക്കും ഗൂഗിള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.