ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം വെറും 46 ദിവസം കൊണ്ട് തന്നെ അവസാനിക്കുകയായിരുന്നു.സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയവഴി അറിയിച്ചത്.സെപ്റ്റംബര്‍ 21 നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.